12:23pm 12 November 2026
NEWS
യു.ഡി.എഫ് വിജയം: ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു
10/05/2026  11:24 AM IST
nila
യു.ഡി.എഫ് വിജയം: ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു

 

ദോഹ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച ഉജ്ജ്വല മുന്നേറ്റത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഖത്തർ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു. ഹിലാലിലെ അരോമ ദർബാർ ഹാളിൽ നടന്ന പരിപാടി പ്രവർത്തകരുടെ ആവേശം കൊണ്ട് ശ്രദ്ധേയമായി.

ജില്ലാ പ്രസിഡന്റ് ടി.ടി. കുഞ്ഞഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. ജനഹിതം യു.ഡി.എഫിന് അനുകൂലമായത് ജനാധിപത്യ വിശ്വാസികൾക്ക് വലിയ ആവേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ നിയുക്ത എം.എൽ.എമാരായ പാറക്കൽ അബ്ദുള്ള (കുറ്റ്യാടി), സി.കെ. കാസിം (തിരുവമ്പാടി), ഫാത്തിമ തെഹ്‌ലിയ (പേരാമ്പ്ര), അഡ്വ. വിദ്യ ബാലകൃഷ്ണൻ (എലത്തൂർ) എന്നിവർ ഓൺലൈനിലൂടെ ചടങ്ങിൽ സംസാരിച്ചു. വോട്ടർമാർ നൽകിയ വലിയ ഉത്തരവാദിത്തം വികസന പ്രവർത്തനങ്ങളിലൂടെയും ജനപക്ഷ നിലപാടുകളിലൂടെയും നിറവേറ്റുമെന്ന് അവർ ഉറപ്പുനൽകി.

നേതാക്കളായ എസ്.എ.എം. ബഷീർ, ആറളം അഷ്‌റഫ്‌, അജ്മൽ നബീൽ, ഷംസു വാണിമേൽ, അഫ്സൽ വടകര, ജാഫർ തയ്യിൽ എന്നിവർ ആശംസകൾ നേർന്നു. 
ജില്ലാ ഭാരവാഹികളായ ഷെരീഫ് പി.സി., മമ്മു ഷമ്മാസ്, നവാസ് കോട്ടക്കൽ,മുജീബ് ദേവർകോവിൽ, ഒ.പി. സ്വാലിഹ്, നബീൽ നന്തി, സിറാജ് മാതോത്ത്, ഫിർദ്ദൗസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി അത്തീഖ് റഹ്‌മാൻ സ്വാഗതവും റൂബിനാസ് കോട്ടേടത്ത്  നന്ദിയും പറഞ്ഞു.

ആഘോഷത്തിന്റെ ഭാഗമായി അൽത്താഫ് വള്ളിക്കാട് & സഹൽ മേപ്പയ്യൂർ   നയിച്ച 'ഇശൽ സന്ധ്യ' പരിപാടിക്ക് മാറ്റുകൂട്ടി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img